മുനിക്കഥ - അഗസ്ത്യന്‍
അഗസ്ത്യന്‍
അക്ഷരം കൊണ്ടും അര്‍ഥം കൊണ്ടും മുനിമാരില്‍ ശ്രേഷ്ടന്‍ അഗസ്ത്യന്‍ തന്നെ. അഗത്തെ (പര്‍വതത്തെ) തല കുനിപ്പിച്ച്ചതിനാലാണ് മുനിക്ക് അഗസ്ത്യന്‍ എന്ന പേര് വീന്നതത്രേ. അഗസ്ത്യന്റെ കഥ ഭാഗവത, രാമായാനാധികളില്‍ ഇങ്ങനെ കാണുന്നു:
അഗസ്ത്യന്റെ ജനനത്തിനു പിന്നിലൊരു കഥയുണ്ട്. പണ്ട് ഇക്ഷാകൂ പുത്രനായ നിമിയും ഇന്ദ്രനും ഒരേ സമയം യാഗം നടത്താന്‍ തീരുമാനിച്ചു. ഇരുവരും വസിഷ്ഠ മഹര്‍ഷിയെ മുഖ്യ കാര്‍മിയായി യാഗത്തിന് ക്ഷണിച്ചു. വസിഷ്ഠന്‍ ഇന്ദ്രന്റെ യാഗത്തിന് കാര്‍മികത്വം വഹിക്കാമെന്നേട്ടു. വസിഷ്ടനെ കിട്ടാതെ വന്നപ്പോള്‍ നിമി ഗൌതമമുനിയുടെ പുത്രനായ ശതാനന്ദന്റെ സഹായത്തോടെ യാഗം തുടങ്ങി. ഇതില്‍ കുപിതനായ വസിഷ്ട്ടന്‍ നിമിയുടെ ശരീരത്തില്‍ നിന്ന് പ്രാണന്‍ വേര്പെട്റ്റ് പോകട്ടെ എന്ന് ശപിച്ചു. നിമിയും വിട്ടില്ല; ഇതേ ശാപം പ്രതിശാപമായി വസിഷ്ടനും കൊടുത്തു. പ്രാണന്‍ വേര്പെട്റ്റ് ഇരുവരും ആകാശത്ത് പറന്നു നടന്നു. അരൂപിയായ വസിഷ്ടന്‍ ഒടുവില്‍ ബ്രഹ്മാവിനെ ചെന്ന് കണ്ട് സങ്കടം പറഞ്ഞു:
"മിത്രാവാരുനന്മാരില്‍ നിന്ന് നീ പുനര്‍ജനിക്ക്കും". ബ്രഹ്മാവ് വസിഷ്ടനെ അനുഗ്രഹിച്ചു. അശരീയായി ഭൂമിയില്‍ വന്ന വസിഷ്ഠന്‍ കണ്ടത് ഉര്‍വശിയെ കണ്ട് ഹാലിളകി ഏക ശരീരികളായി നില്‍ക്കുന്ന മിത്രാ വാരുനന്മാരെയാണ്. മിത്രാവാരുനന്മാര്‍ ഉര്‍വശിയെ ആലിംഗനം ചെയ്ത മാത്രയില്‍ വസിഷ്ട്ടന്റെ ആത്മാവ് ഉര്‍വശിയില്‍ പ്രവേശിച്ചു.
മിത്രാവാരുനന്മാര്‍ താമസിയാതെ പരസ്പ്പരം വേര്‍പെട്ട് ഇരുശരീരികളായി. ഉര്‍വശി ഉടുതുന്ഹിയുരിഞ്ഞതും മിത്രന്‍ ഉര്‍വശിയെ പ്രാപിച്ചതും ഒത്തു കഴിഞ്ഞു. ഒരു നീലച്ചിത്രം കണ്മുന്‍പില്‍ നേരിട്ട് കാണുന്നതായി വരുണന് തോന്നി. എന്തിനേറെ പറയുന്നു; കണ്ടപാടെ വരുണന് ഇന്ദ്രിയം സ്കലിച്ച്ച്ചു. ഇത് കണ്ട ഉര്‍വശിക്ക് വികാരമൂര്‍ച്ച്ചയുണ്ടായി. ഗര്‍ഭപാത്രം വികസിച്ചു. ഗര്‍ഭപാത്രത്തില്‍ സൂക്ഷിക്കപ്പെട്ടിരുന്ന മിത്രരജസ് തെറിച്ചു പുറത്തേക്ക് വീണു. ഉര്‍വശി മിത്രരജസ്സും വരുനരജസ്സും ശേഖരിച്ചു ഒരു കുടത്തിലാക്കി സൂക്ഷിച്ചു. കുറെ നാള്‍ കഴിഞ്ഞു കുടം പൊട്ടി രണ്ടു കുഞ്ഞുങ്ങള്‍ പുറത്ത് വന്നു. അതില്‍ ഒരാള്‍ വളര്‍ന്ന് വസിഷ്ഠനും മറ്റെയാള്‍ വളര്‍ന്ന് അഗസ്ത്യനുമായിത്തീര്‍ന്നു.
കാലം പിന്നെയും പലതു കഴിഞ്ഞു. വേദശാസ്ത്രാധികളിലും ആയോധനകലകളിലും നൈപുണ്യം നേടിയ അഗസ്ത്യന്‍ അവിവാഹിതനായി തപസ്സും കാര്യങ്ങളുമായി കാലം കഴിച്ചു കൂട്ടി. അഗസ്ത്യന്‍ ഒരിക്കല്‍ വനത്തില്‍ ചുറ്റി സഞ്ചരിക്കെ ഒരു മലഞ്ചരിവില്‍ ഒരിടത്ത് തന്റെ പിതൃക്കള്‍ തലകീഴായി തൂങ്ങിക്കിടക്കുന്നത് കണ്ടു. ദിവ്യ ദൃഷ്ട്ടിയാല്‍ ഈ അത്ഭുത കാഴ്ച്ച കണ്ട മുനി പിത്രുക്കളോട് മോക്ഷം ലഭിക്കാതിരുന്നതിന്റെ കാരണം തിരക്കി. "നിനക്ക് സന്താനങ്ങളുണ്ടായാലെ ഞങ്ങള്‍ക്ക് മോക്ഷം ലഭിക്കൂ എന്ന് പിതൃക്കള്‍ പറഞ്ഞു. വിവാഹം കഴിക്കാമെന്ന് പിതൃക്കള്‍ക്ക് വാക്ക് കൊടുത്ത മുനി ഒടുവില്‍ പെണ്ണ് കെട്ടാന്‍ തന്നെ തീരുമാനിച്ചു. പെണ്ണ് തേടി മുനി നാട് നീളെ അലയാന്‍ തുടങ്ങി. മുണ്ടന്‍ മുനിയെ ആര്‍ക്കു വേണം; പോരാഞ്ഞ് മുട്ടോളം താടിയും. ക്ഷിപ്രകോപിയായ മുനിയെ കണ്ട പാടെ പെണ്ണുങ്ങള്‍ പടി അടച്ചു; പിണ്ഡം വച്ച്ചില്ലെന്നെയുള്ളൂ. ഒരു പെണ്ണും സ്വമേധയാതന്നെ വരിക്കില്ലെന്നു ഉറപ്പു വന്ന മുനി ഒടുവില്‍ അറ്റകൈ പ്രയോഗിച്ചു. ലോകത്തുള്ള സകലമാന ജീവജാലങ്ങളുടെയും സത്വം ശേഖരിച്ചു മുനി ഒരു കന്യകയെ സൃഷ്ട്ടിച്ച്ചു. 'ലോപമുദ്ര' എന്ന പേരുമിട്ട് അവളെ പുത്രദുഖം അനുഭവിക്കുന്ന വിധര്ഭാരാജാവിനു കൊടുത്തു.

കാലം പിന്നെയും പലതു കഴിഞ്ഞു. ലോപമുദ്ര യുവതിയായതരിഞ്ഞ അഗസ്ത്യന്‍ അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന വിവരം രാജാവിനെ അറിയിച്ചു. ഏല്പ്പിച്ച്ച്ച മുതല്‍ തിരികെ കൊടുക്കാതിരിക്കുന്നത് മര്യാദകേടാണ് എങ്കിലും സുന്ദരിയായ യുവതരുണിയെ എങ്ങനെ മധ്യവയസ്ക്കനായ ഒരു ജടാധാരിക്ക് വിവാഹം ചെയ്ടുകൊടുക്കും. രാജാവ് ധര്‍മസങ്കടത്തിലായി. രാജാവിനു മുനിശാപം ഏല്‍ക്കാതിരിക്കുന്നതിനായി ലോപമുദ്ര കൊട്ടാരത്തിലെ സൌഭാഗ്യങ്ങള്‍ വിട്ടെറിഞ്ഞ് മുനിയോടൊപ്പം യാത്രയായി.
ലോപമുദ്രയെ വിവാഹം ചെയ്തിട്ടും മുനിക്ക് കാര്യമായ മാറ്റമൊന്നും വന്നില്ല. പിതൃക്കളെ മുനി മറന്നോ ആവോ! എന്തായാലും മുനി തപസ്സില്‍ മുഴുകി. ഒരിക്കല്‍ കാറ്റില്‍ വസന്തം സമാഗതമായി. വൃക്ഷലതാധികള്‍ എമ്പാടും പൂത്തുലഞ്ഞു നിന്നു. കലമാനുകള്‍ പെടമാനുകലുമായി ഇണ ചേരുന്നത് നിര്‍നിമേഷയായി അവള്‍ നോക്കി നിന്നു. ഇര്തുകാലത്ത് കാട്ടില്‍ തന്നെ തനിച്ചാക്കി തപസ്സിനു പോയ മുനിയോടു അവള്‍ക്കു അടങ്ങാത്ത അമര്‍ഷം തോന്നി. തന്റെ ഇന്കിതം സാധിച്ചു തരാന്‍ ഈ കൊടുംകാട്ടില്‍ തന്റെ ഭര്‍ത്താവ് മുനിയല്ലാതെ ഒരു പട്ടിക്കുട്ടിപൊലുമില്ലെന്നു ഒരു ഞെട്ടലോടെ അവള്‍ അറിഞ്ഞു. ക്ഷമകെട്ട ലോപമുദ്ര കാട്ടില്‍ തപസ്സ് ചെയ്തുകൊണ്ടിരുന്ന അഗസ്ത്യനെ വിളിച്ച്ചുനര്‍ത്തി പറഞ്ഞു:
"എന്നെ ധിവ്യാഭാരണങ്ങള്‍ അണിയിച്ചു സ്വയം പൂമാലകളും ഭൂഷനങ്ങലുമാനിന്ജ് അങ്ങ് എന്നെ പ്രാപിക്കണം."
മുനി പുലിവാല് പിടിച്ച മട്ടായി. കാട്ടില്‍ തപസ്സനുഷ്ട്ടിക്കുന്ന തനിക്കെവിടുന്നു ആഭരണങ്ങള്‍. ഒടുവില്‍ ഇക്കാര്യത്തില്‍ രാജാക്കന്മാരുടെ സഹായം തേടാന്‍ മുനി തീരുമാനിച്ചു. അതനുസരിച്ച്ചു ശ്ര്രുതര്‍വാന്‍, ബ്രദ്ധനശ്വന്‍ ,ത്രധസ്സ്യു തുടങ്ങിയ രാജാക്കന്മാരെ ചെന്ന് കണ്ടു. എല്ലാവരും കൈ മലര്‍ത്തി. ഒടുവില്‍ 'വാതാപി ' എന്ന അനുജനോടൊപ്പം താമസിക്കുന്ന സമ്പന്നനായ അസുരമുനി ഇല്വലനെ ചെന്ന് കണ്ടു. ബ്രാഹ്മണ ശത്രുവായിരുന്നു ഇല്വലന്‍. പണ്ട് ശ്രേഷ്ടനായ ഒരു പുത്രനെ ലഭിക്കണമെന്ന് തപസ്വിയായ ഒരു ബ്രാഹ്മണനോട് ഇല്വലന്‍ ഒരു വരം ചോദിച്ചിരുന്നു. ബ്രാഹ്മണന്‍ ആ വരം നിരസിച്ച്ചത്രേ. അന്നുമുതല്‍ ഇല്വലനും വാതാപിക്കും ബ്രഹ്മണര്‍ കണ്ണിലെ കരടായി മാറി. ഇല്വലന്‍ വാതാപിയെ ഒരു ആടാക്കി മാറ്റി. ബ്രാഹ്മണര്‍ ആരെങ്കിലും ആശ്രമത്തില്‍ ഇല്വലനെ കാണാന്‍ ചെന്നാല്‍ ആടിനെ പാചകം ചെയ്തു കൊടുക്കും. സദ്യ കഴിയുന്നതോടെ 'വാതാപി പുറത്തു വരൂ' എന്ന് വിളിക്കും. വിളി കേട്ടാലുടന്‍ വാതാപി പൂര്‍വരൂപം കൈക്കൊണ്ടു ആടായി ബ്രാഹ്മണന്റെ വയര്‍ പിളര്‍ന്നു പുറത്തു വരും. ഇങ്ങനെ മുന്‍പ് നിരവധി ബ്രാഹ്മണരെ ഇല്വലന്‍ കൊന്നൊടുക്കിയിരുന്നു.
അഗസ്ത്യനെ കണ്ടതും ഇല്വലാണ് സന്തോഷമായി. വാതാപിയെ വിളിച്ചു. ലക്ഷണമൊത്ത മുട്ടനാടിനെ കണ്ട അഗസ്ത്യനു വായില്‍ വെള്ളമൂറി. 'ഇപ്പം ശരിയാക്കിത്തരാം' എന്ന് പറഞു മുട്ടനാടിനെ ചട്ടിയിലാക്കി ഇല്വലന്‍ അടുപ്പത്ത് വച്ചു. വാതാപിയുടെ ഇറച്ചി തിന്നു അഗസ്ത്യന്‍ ഏമ്പക്കം വിട്ടതും 'വാതാപി പുറത്തു വാ' എന്ന് ഇല്വലന്‍ വിളിച്ചു. അപകടം മണത്ത അഗസ്ത്യന്‍ 'വാതാപി ജീര്ണോ ഭവ' എന്ന് മന്ത്രിച്ചു. വാതാപിയുറെ കഥ അതോടെ കഴിഞ്ഞു. ഭയാക്രാന്തനായ ഇല്വലന്‍ ജീവന്‍ ഭയന്ന് വേണ്ടുവോളം സ്വര്‍ണവും, പശുക്കളും രണ്ടു കുതിരകളെ കെട്ടിയ ഒരു അത്ഭുത രഥവും അഗസ്ത്യനു കൊടുത്തു. ശേഷിച്ച സ്വത്തുക്കള്‍ ഇല്വലന്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു.
ആശ്രമത്തില്‍ മടങ്ങിയെത്തിയ മുനി ലോപമുദ്രയെ ആഭരണങ്ങള്‍ കൊണ്ട് പൊതിഞ്ഞു. പൊന്നില്‍ കുളിച്ചു നില്‍ക്കുന്ന ലോപമുദ്രയെ കണ്ട മുനിയുടെ കണ്ണുകള്‍ മഞ്ഞളിച്ചു. ലോപമുദ്ര മെല്ലെ മുനിയുടെ മാറിലേക്ക് ചാഞ്ഞു. മുനിയില്‍ വൈകാരിക ഭാവം സടകുടഞ്ഞെനീട്ടു. ഈ തക്കം നോക്കി ലോപമുദ്ര ഒരു വരം ചോദിച്ചു:
"ആയിരം പുത്രന്മാരെക്കാള്‍ കേമനായ ഒരു പുത്രന്‍ എനിക്ക് ജനിക്കണം".
"അങ്ങനെയാകട്ടെ" മുനി തിടുക്കത്തില്‍ സമ്മതം മൂളി. മുനിയില്‍ അന്തര്ലീനമായിക്കിടന്ന അസുരന്‍ ഉണരവേ അജമാംസം മുനിക്ക് വീര്യം പകര്‍ന്നു. മുനി മുനിയല്ലതായി. ഒടുവില്‍ സ്വബോധം വീണ്ടു കിട്ടിയ മുനി മൌനിയായി. ഇത്രയും കാലം കാത്തു സൂക്ഷിച്ച ബ്രഹ്മചര്യം ഒരു നിമിഷം കൊണ്ട് തനിക്കു നഷ്ടപ്പെട്ടിരിക്കുന്നു. തന്റെ ശക്തിയൊക്കെ ചോര്‍ന്നു പോയതായി ഒരു ഞെട്ടലോടെ മുനി അറിഞ്ഞു എങ്കിലും പിതൃക്കള്‍ക്ക് കൊടുത്ത വാക്ക് പാലിച്ച്ചതില്‍ മുനി കൃതാര്തതനായി.
"ഞാന്‍ വാക്ക് പാലിച്ചു. താമസിയാതെ നിനക്ക് ഒരു പുത്രന്‍ ജനിക്കും. ആയിരം പുത്രന്മാരെക്കാള്‍ ശ്രേഷ്ഠതയും മഹത്വവും അവനുണ്ടാകും. അവന്‍ ദൃദ്ദസ്സ്യു, ഇധ്മാവാഹന്‍ എന്നീ പേരുകളില്‍ അറിയപ്പെടും. നിനക്ക് സര്‍വ മംഗളങ്ങളും നേരുന്നു. ഞാന്‍ ഉഗ്രതപസ്സിനായി വനത്തിലേക്ക് പോകുകയാണ്. വനദേവതകള്‍ നിന്നെ കാത്തു കൊളളും". ലോപമുദ്രയെ കാട്ടിലുപെക്ഷിച്ച്ച്ചു മുനി ഉള്‍വനത്തിലേക്ക് യാത്രയായി; തനിക്ക് നഷ്ട്ടപെട്ട ശക്തി വീണ്ടെടുക്കാനായി.
അഗസ്ത്യനുമായി ബന്ധപ്പെട്ട മറ്റൊരു കഥയാണ് അദ്ദേഹം സമുദ്രം കുടിച്ചു വറ്റിച്ച കഥ. ഒരിക്കല്‍ കാലകേയന്മാരുടെ സഹായത്തോടെ ദേവന്മാരെ ഉപദ്രവിച്ചിരുന്ന വൃത്രാസുരനെ ഇന്ദ്രന്‍ വധിച്ചു. കാലകേയന്മാര്‍ സമുദ്രത്തില്‍ പോയി ഒളിച്ചു. എന്നിട്ടും തീര്‍ന്നില്ല അവരുടെ പക. രാത്രികാലങ്ങളില്‍ ഭൂമിയില്‍ കയറി വന്ന് ബ്രാഹ്മണരെ പിടിച്ചു തിന്നുക ആശ്രമ പരിസ്സരം മലിനമാക്കുക എന്നിവ അവര്‍ പതിവാക്കി. യാഗങ്ങള്‍ പലതും മുടങ്ങി. ദേവകള്‍ പട്ടിണിയിലായി. ദേവകള്‍ വിഷ്ണുവിനെ ചെന്ന് കണ്ട് സങ്കടം പറഞ്ഞു:
"കാലകേയന്മാരെക്കൊണ്ട് ഞങ്ങള്‍ പൊറുതിമുട്ടുകയാണ്. പൂജകളും യാഗങ്ങളും മുടങ്ങുന്നത് മൂലം ഞങ്ങള്‍ മുഴുപ്പട്ടിനിയിലാണ്".
"കാലകേയന്മാരെ പിടിക്കാന്‍ സമുദ്രം വറ്റിക്കണം. അഗസ്ത്യനെ അത് കഴിയൂ".
ദേവകള്‍ അഗസ്ത്യനെ ചെന്ന് കണ്ടു. അഗസ്ത്യന്‍ ആ ദൌത്യം ഏറ്റെടുത്തു. അലറിയടുക്കുന്ന സമുദ്രത്തിന്റെ നേര്‍ക്ക് അദ്ദേഹം കൈ നീട്ടി. അനുസ്സരനയുള്ള ഒരു കുട്ടിയെ പോലെ സമുദ്രം അഗസ്ത്യന്റെ കൈക്കുമ്പിളില്‍കയറി നിന്നു. മുനിയുടെ കൈകുമ്പിളില്‍ മഹാസമുദ്രം കണ്ട ദേവകള്‍ ഞെട്ടി. തീര്‍ഥ ജലം കുടിക്കുന്ന മട്ടില്‍ മുനി ഒറ്റ വലിക്കു സമുദ്രജലം ഉള്ളിലാക്കി. തിമിങ്ങലത്ത്തിന്റെ വായിലകപ്പെട്ട പരല്‍മീനുകള്‍ പോലെയായി കാലകേയന്മാരുടെ സ്ഥിതി. കടല്‍വെള്ളത്തോടൊപ്പം സകല ജീവജാലങ്ങളും മുനിയുടെ ഉദരത്തിലായി. ഈ കാഴ്ച്ച കണ്ട് ദേവകള്‍ ശ്വാസമടക്കി പകച്ചു നിന്നു. ഭയംകരം! ഭയംകരം! അവര്‍ മന്ത്രിച്ചു. ഈരേഴു ലോകവും ഉണ്ണിക്കണ്ണന്റെ വായില്‍ കണ്ട യശോദയെ പോലെയായി ദേവകളുടെ സ്ഥിതി. മുന്നില്‍ അലറിയടിച്ച്ചു കൊണ്ടിരുന്ന മഹാസമുദ്രം ഒരു നിമിഷം കൊണ്ട് അപ്രത്യക്ഷമായിരിക്കുന്നു. അത് കുടിച്ചു വട്ടിച്ച്ചതോ ഇത്തിരിപോന്ന ഒരു മുനിയും. തങ്ങള്‍ മുന്നില്‍ കണ്ടത് സത്യമോ മിഥ്യയോ!.
കാലകേയന്മാരുടെ കഥ കഴിഞ്ഞെന്നുരപ്പു വരുത്തിയ ദേവകള്‍ ആശ്വാസത്തോടെ മടങ്ങിപ്പോയി. ഒടുവില്‍ ഇന്ദ്രട്യും ഉഗ്രതപസ് വേണ്ടി വന്നൂ ആകാശ ഗംഗയെ ഭൂമിയിലെക്കൊഴുക്കി സമുദ്രം പുന:സൃഷ്ട്ടിക്കാന്‍.

അഗസ്ത്യന്‍ നഹുഷനെ ശപിച്ച് പെരുംപാമ്പാക്കിയ ഒരു കഥയുണ്ട്.
വൃതാസുര വധം മൂലമുണ്ടായ ബ്ര്ഹമഹത്യാ പാപതെതുടര്‍ന്ന്‍ ദേവേന്ദ്രന്‍ ഒളിവില്‍ പോയി. മാനസസരസ്സിലെത്തി ആരും കാണാതെ ഒരു താമരപ്പൂവിന്റെ ഇതളില്‍ കയറി ഒളിച്ചിരിപ്പായി. ഒടുവില്‍ ദളങ്ങള്‍ വന്നു കൂടി അതിനകത്തായി. ഇന്ദ്രനെ കാണാതെ സ്വര്‍ഗം അനാഥമായി. നഹുഷരാജാവ് നൂറു തവണ അശ്വമേധയാഗം നടത്തി ഇന്ദ്രസ്ധാനത്തിനര്‍ഹാനായത് അക്കാലത്താണ്. ദേവകള്‍ അദ്ദേഹത്തെ പുതിയ ഇന്ദ്രനാക്കി. ദേവസ്ത്രീകലുമായി രമിച്ച് രസം പിടിച്ച നഹുഷന്‍ ഒടുവില്‍ ഇന്ദ്രാനിയെ നോട്ടമിട്ടു. ഭത്ത്രുവിരഹിനിയായിരിക്കുന്ന ഇന്ദ്രാനിക്ക് നഹുഷന്റെ കാമക്കൂത്ത് അസ്സഹനീയമായിത്തോന്നി. ഇന്ദ്രാണി ദേവഗുരുവായ ബ്രഹാസ്പതിയെ ചെന്ന് കണ്ടു സങ്കടം പറഞ്ഞു. ബ്രഹസ്പതി ഇന്ദ്രാനിയെ നഹുഷനില്‍ നിന്ന് രക്ശിക്കാമെന്നെട്ടു. ഒടുവില്‍ ബ്രഹാസ്പതിയെ കൊല്ലുമെന്നായി നഹുഷന്‍. സ്വരക്ഷയെ കരുതി ഗത്യന്തരമില്ലാതെ ബ്രഹസ്പതി ഇന്ദ്രാനിയെ നഹുശന്റെ അടുക്കലീക്കയച്ച്ചു. 'എന്റെ ഭര്‍ത്താവ് മരിച്ചെന്നു ഉറപ്പു വന്നാല്‍ ഞാന്‍ അങ്ങയുടെ പത്നീപധം അലങ്കരിക്കും. ബ്രഹസ്പതി ഉപദേശിച്ചു കൊടുത്ത ബുദ്ധി ഇന്ദ്രാണി പ്രയോഗിച്ചു. നഹുഷന്‍ തല്‍ക്കാലം പിന്‍വാങ്ങി. ഇന്ദ്രാണി ഇന്ദ്രനെ അന്വേഷിച്ചു നടന്നു. ഒടുവില്‍ ദേവീ പ്രസാദത്താല്‍ ഇന്ദ്രനെ അവള്‍ കണ്ടു പിടിച്ചു. ഇന്ദ്രനെ സ്വര്‍ഗ്ഗത്തേക്കു ക്ഷണിച്ചെങ്കിലും നഹുഷനെ ഭയന്ന് ഇന്ദ്രന്‍ താമരത്തണ്ട് വിട്ട് പുറത്തു വന്നില്ല. നഹുഷന്റെ ശല്യം ശമിപ്പിക്കാന്‍ ഇന്ദ്രന്‍ ഇന്ദ്രാണിക്കു ഒരു വിദ്യ പറഞ്ഞു കൊടുത്തു. ഇന്ദ്രാണി നഹുഷന്റെ അരികില്‍ മടങ്ങിയെത്തി നഹുഷനോടിങ്ങനെ പറഞ്ഞു:
"ശ്രേഷ്ടന്മാരായ മുനിമാര്‍ വഹിക്കുന്ന പല്ലക്കില്‍ കയറി എന്റെ അടുത്ത് വന്നാല്‍ ഞാന്‍ അങ്ങയെ ഭര്‍ത്താവായി സ്വീകരിക്കാം".
കേട്ട പാതി കേള്‍ക്കാത്ത പാതി നഹുഷന്‍ അഗസ്ത്യനുല്പ്പെടെ നാല് മുനിമാരെ സംകടിപ്പിച്ച്ചു അവര്‍ വഹിക്കുന്ന പല്ലക്കില്‍ ഉപവിഷ്ടനായി. ഇന്ദ്രാനിയെ കാണാനുള്ള ആവേശത്തില്‍ സര്‍പ്പ സര്‍പ്പ (വേഗം നടക്കുക വേഗം നടക്കുക) എന്ന് ഭാര്‍ല്സിച്ച്ചു കൊണ്ട് നഹുഷന്‍ മുനിമാരുടെ തലയില്‍ ചവുട്ടി. ഹൃസ്വകായനായതുകൊണ്ട് അഗസ്ത്യനെ ചവിട്ടാനായില്ല. അതുകൊണ്ട് അഗസ്ത്യനെ ചാട്ട കൊണ്ടാടിച്ച്ചു. ദേഷ്യം വന്ന അഗസ്ത്യന്‍ 'നീ ഒരു പെരുംപാമ്പായി പോകട്ടെ' എന്ന് ശപിച്ചു. നഹുഷന്‍ ശാപമോക്ഷത്തിനായി അഗസ്ത്യന്റെ കാലു പിടിച്ചു. 'യുധിഷ്ടിരനെ കാനാനിടവരുന്ന സന്ദര്‍ഭത്തില്‍ നിനക്ക് പൂര്‍വ രൂപവും സ്വര്‍ഗപ്രാപ്തിയും മടക്കിക്കിട്ടുമെന്നു ശാപമോക്ഷവും കൊടുത്തു അഗസ്ത്യന്‍ യാത്രയായി. നഹുഷനാകട്ടെ നിമിഷാര്‍ദ്ധത്തില്‍ ഒരു കാലസര്‍പ്പമായി മാറി ഖോരവനത്ത്തിലേക്ക് ഇഴഞ്ഞു പോവുകയും ചെയ്തു.
അഗസ്ത്യന്‍ വിന്ധ്യാ പര്‍വതത്തെ ചവിട്ടിത്താഴ്ത്ത്തിയതായി ഒരു കഥയുണ്ട്:
ഏഷണിയും ദേശാടനവും തൊഴിലാക്കിയ നാരദന്‍ ഒരിക്കല്‍ വിന്ധ്യാപര്‍വതത്ത്തില്‍ എത്തി. വിന്ധ്യന്‍ മുനിയെ യഥോചിതം സ്വീകരിച്ചിരുത്തി. നാരദന്‍ പൊടിപ്പും തൊങ്ങലും വച്ചു മഹാമേരുവിനെപ്പറ്റി വിന്ധ്യനെ വര്നിച്ച്ചു കേള്‍പ്പിച്ചു. മേരുവിനെ നാരദന്‍ അഹങ്കാരിയായി ചിത്രീകരിച്ചു. "ഇന്ദ്രന്‍, അഗ്നി മുതലായ ദേവകള്‍ വസിക്കുന്നിടമാണ് അവിടം. ഇന്ദ്രന്‍ വസിക്കുന്നതിനാല്‍ കനകമയമാണ് മേരുപ്രധേശം; ദീപാലംക്രുതവുമാണ്. വലുപ്പം കൊണ്ട് കൈലാസ, ഗന്ധമാദന നൈഷധ പര്‍വതങ്ങലെക്കാള്‍ താഴെയാണ് മേരുവെങ്കിലും സൂര്യചന്ദ്രന്മാര്‍ തനിക്കു ചുറ്റും കറങ്ങുന്നു എന്നോരഹംകാരം മേരുവിനുണ്ട്". ഇത്രയും പറഞ്ഞു ഏഷണി ഫലിച്ചോ എന്നറിയാന്‍ നാരദന്‍ വിന്ധ്യനെ ഒന്ന് നോക്കി. വിന്ധ്യന്‍ കോപം കൊണ്ട് വിറച്ചു. ശക്തിയായ ഭൂകമ്പം എങ്ങും അനുഭവപ്പെട്ടു. നാരദന്‍ ഭയന്ന് വിറച്ചു. കോപം വന്ന വിന്ധ്യന്‍ സടകുടഞ്ഞെനീട്ടു. ഉണര്ന്നെനീട്ട ആനയെപ്പോലെ വിന്ധ്യന്‍ ആകാശത്തോലമുയര്‍ന്നു സൂര്യചന്ദ്രന്മാര്‍ക്ക് വഴിമുടക്കി അങ്ങനെ നിന്നു. ദിനരാത്രങ്ങലരിയാതെ ജനങ്ങള്‍ ഉഴറി. ദേവകള്‍ വിന്ധ്യനെ കണ്ടു സങ്കടം ഉണര്ത്തിച്ച്ചു. വിന്ധ്യന്‍ കുലുങ്ങിയില്ല. ഒടുവില്‍ അവര്‍ അഗസ്ത്യനെ ശരണം പ്രാപിച്ചു. അഗസ്ത്യന്‍ വിന്ധ്യനെ കാണാന്‍ യാത്ര പുറപ്പെട്ടു. അഗസ്തനെ കണ്ട വിന്ധ്യന്‍ പേടിച്ചു വിറച്ചു. തന്റെ ശരീരം ചുരുക്കി ശിരസ്സ് നമിച്ചു അഗസ്ത്യനെ വന്ദിച്ചു. താന്‍ ദക്ഷിണ ഭാരതത്തിലേക്ക് പോയി മടങ്ങി വരുന്നത് വരെ നീ മുഖമുയര്ത്തരുത് എന്ന് പറഞ്ഞു അഗസ്ത്യന്‍ പോയി. അഗസ്ത്യന്‍ പിന്നീട് വടക്കോട്ട് പോയുമില്ല വിന്ധ്യന്റെ ശിരസ്സ് ഒരിക്കലും ഉയര്ന്നുമില്ല എന്നാണ് കഥ.
ഗജേന്ദ്രമോക്ഷം കഥയും അഗസ്ത്യനുമായി ബന്ധപ്പെട്ടു കിടക്കുന്നു:
പണ്ടുപണ്ട് ഇന്ദ്രദ്യുമ്നന്‍ എന്നൊരു പാണ്ട്യ രാജാവ് തമിഴകം ഭരിച്ചിരുന്നു. വിഷ്ണു ഭക്തനായ ഇന്ദ്രദ്യുമ്നന്‍ വിഷ്ണുവിനെ ധ്യാനിച്ചിരുന്ന സമയം അഗസ്ത്യന്‍ സവിധത്തിലെത്തി. വിഷ്ണു ധ്യാനനിരതനായിരുന്നതിനാല്‍ രാജാവ് അഗസ്ത്യന്റെ ആഗമനവിവരം അറിഞ്ഞില്ല. അഗസ്ത്യനു ദേഷ്യം വന്നു. 'ഇന്ദ്രദ്യുമ്നന്‍ ആനയായി ജന്മമെടുത്തു ആയിരവര്‍ഷം ജീവിക്കട്ടെ' എന്ന് ശപിച്ചു. ശാപത്താല്‍ കൊമ്പനാനയായി മാറിയ ഇന്ദ്രദ്യുമ്നന്‍ മഹാരന്യത്ത്തില്‍ പിടിയാനകലുമായി രമിച്ചു നടന്നു. അക്കാലയളവില്‍ ദേവപാലന്‍ എന്നൊരു മുനി ആ കാറ്റില്‍ തപസ്സ് അനുഷ്ട്ടിക്കുന്നുണ്ടായിരുന്നു. അവിടെ 'ഹൂഹൂ' എന്നൊരു ഗന്ധര്‍വന്‍ അപ്സരസ്സുകലോടൊപ്പം നഗ്നരായി ജലക്രീട നടത്തുന്നത് കണ്ട മുനിക്ക് തപോഭങ്ങമുണ്ടായി. മുനി ഗന്ധര്‍വന്‍ മുതലായി പോകട്ടെ എന്ന് ശപിച്ചു. ആ സരസ്സില്‍ ഗന്ധര്‍വന്‍ ശാപമോക്ഷവും കാത്തു മുതലയായി ദിനരാത്രങ്ങള്‍ എന്നി കഴിഞ്ഞു. ഒരു ദിവസം ആ സരസ്സില്‍ വെള്ളം കുടിക്കാനായി ശാപഗ്രസ്തനായി ആനയായി മാറിയ ഇന്ദ്രദ്യുമ്നന്‍ ഇറങ്ങി. മുതല ആനയുടെ കാലില്‍ കടിച്ചു. ആനയും മുതലയും അങ്ങോട്ടുമിങ്ങോട്ടും പിടിവലിയായി. ഇത് വര്‍ഷങ്ങളോളം നീണ്ടു പോയി. ഒടുവില്‍ ക്ഷീണിച്ചു പോയ ഇരുവര്‍ക്കും ഈശ്വര ചിന്തയുണ്ടായെന്നും ചക്രായുധപാനിയായി ഗരുടാരൂടനായി വന്ന മഹാവിഷ്ണു ഇരുവര്‍ക്കും മോക്ഷം കൊടുത്തു എന്നുമാണ് കഥ.

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം