മുനിക്കഥ- അഷ്ടാവക്രന്‍
അഷ്ടാവക്രന്
"വിദ്യാഭ്യാസം കഴിഞ്ഞു പിരിഞ്ഞു പോകുന്ന നിനക്ക് ഞാന്‍ ഒരു സമ്മാനം തരാം."
ഗുരു മകള്‍ സുജാതയുടെ കൈ പിടിച്ചു പ്രിയശിഷ്യന്‍ കഹോടകനു കൊടുത്തു. പൌരാണിക കാലത്ത് സ്ത്രീയായിരുന്നുപുരുഷന്റെ 'ധനം' എന്നതിനാല്‍ കഹോടകന്‍ ഗുരുവിനോട് സ്ത്രീധനമൊന്നും ചോദിച്ചില്ല. കഹോടകന്‍ സുജാതയുടെകൈപിടിച്ച് പടിയിറങ്ങി.
"അങ്ങ് ഉരുവിട്ട മന്ത്രങ്ങളെല്ലാം ഞാന്‍ ഹൃദിസ്ഥമാക്കി. പക്ഷെ അവയ്ക്ക് ഉച്ചാരണ ശുദ്ധിയില്ല."
"അങ്ങേക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അങ്ങയുടെ മകള്‍ സുപ്രഭയെ എനിക്ക് വിവാഹം ചെയ്തു തരണം".
സുന്ദരിയുടെ പ്രേമപ്രകടനങ്ങള്‍ നിലച്ചു. മെല്ലെ രൂപം മാറി ഒരു ദേവിയുടെ രൂപം പൂണ്ട് ഇങ്ങനെ പറഞ്ഞു:
"പേടിക്കേണ്ട വരന്‍ മറ്റാരുമല്ല അഷ്ടാവക്രന്‍ തന്നെ".
നവജാത ശിശുക്കള്‍ക്ക് മാത്രമല്ല ഗര്ഭാസ്തശിശുക്കള്‍ക്കും വിദ്യ അഭ്യസിക്കുന്നതിനുള്ള കഴിവുണ്ട് എന്ന ആധുനിക ശാസ്ത്രജ്ഞരുടെ കണ്ടെത്തലിനു പൌരാനികതയോളം പഴക്കമുണ്ട് എന്നതിന് തെളിവാണ് അഷ്ട്ടാവക്രന്റെ കഥ.
ഉദ്ദാലക മഹര്‍ഷിയുടെ പ്രിയശിഷ്യനായിരുന്നു കഹോടകന്‍. സാദാരണ ഗുരുദക്ഷിണ കൊടുക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. കഹോടകന്റെ കാര്യത്തില്‍ മറിച്ചാണ് സംഭവിച്ചത്. പ്രിയശിഷ്യന്‍ വിദ്യാഭ്യാസം വിജയകരമായി പൂര്ത്തീകരിച്ച്ചപ്പോള്‍ ഗുരു പറഞ്ഞു:
"വിദ്യാഭ്യാസം കഴിഞ്ഞു പിരിഞ്ഞു പോകുന്ന നിനക്ക് ഞാന്‍ ഒരു സമ്മാനം തരാം."
ഗുരു മകള്‍ സുജാതയുടെ കൈ പിടിച്ചു പ്രിയശിഷ്യന്‍ കഹോടകനു കൊടുത്തു. പൌരാണിക കാലത്ത് സ്ത്രീയായിരുന്നുപുരുഷന്റെ 'ധനം' എന്നതിനാല്‍ കഹോടകന്‍ ഗുരുവിനോട് സ്ത്രീധനമൊന്നും ചോദിച്ചില്ല. കഹോടകന്‍ സുജാതയുടെകൈപിടിച്ച് പടിയിറങ്ങി.
നാളുകള്‍ പലതു കഴിഞ്ഞു. സുജാത ഗര്‍ഭിണിയായി. കഹോടകനും സുജാതക്കും പരസ്പ്പരം വിട്ടുപിരിയാന്‍ കഴിയാത്ത അവസ്ഥയിലായി. മുനി വേദോച്ചാരണം നടത്തുമ്പോള്‍ സുജാത എപ്പോഴും അടുത്തുണ്ടാകും. കഹോടകന്‍ ചൊല്ലുന്ന വേദമന്ത്രങ്ങള്‍ സുജാതയുടെ വയറ്റില്‍ കിടന്ന ഗര്‍ഭസ്ഥശിശു ഹൃധിസ്തമാക്കിക്കൊണ്ടിരുന്നു. ഒരു ദിവസം മന്ത്രോച്ചാരണ സമയത്ത് ശിശു പറഞ്ഞു:
"അങ്ങ് ഉരുവിട്ട മന്ത്രങ്ങളെല്ലാം ഞാന്‍ ഹൃദിസ്ഥമാക്കി. പക്ഷെ അവയ്ക്ക് ഉച്ചാരണ ശുദ്ധിയില്ല."
കഹോടകനു ഇത് ഒട്ടും പിടിച്ചില്ല. മക്കള്‍ തങ്ങളേക്കാള്‍ കേമനാകുന്നത് ഏതു തന്തയ്ക്കു പിടിക്കില്ലല്ലോ; അതും ജനനത്തിനു മുന്‍പ്. തന്തക്കു മുന്പുണ്ടായവന്‍ എന്ന് പറയണമെന്ന് മുനിക്ക് തോന്നി. മുനിയായത് കൊണ്ട് അങ്ങനെ പറഞ്ഞില്ല; പകരം ഇങ്ങനെ പറഞ്ഞു:
"നിന്റെ മനസ്സ് പോലെ ശരീരവും വക്രമായിത്തീരട്ടെ''.
സുജാത ഗര്‍ഭിണിയായിരിക്കെ നാട്ടില്‍ കൊടിയ ദാരിദ്ര്യം കൊടികുത്തി വാന്നു. പട്ടിണി കൊണ്ട് ജനങ്ങള്‍ മരിക്കാന്‍ തുടങ്ങി. സുജാത കഹോടകനോട് ജനക മഹാരാജാവില്‍ നിന്ന് കുറച്ചു ധനം യാചിക്കാന്‍ ആവശ്യപ്പെട്ടു. ജനകന്റെ കൊട്ടാരത്തില്‍ ചെന്നെങ്കിലും രാജാവ് യാഗത്തിന് പോയതിനാല്‍ അദ്ദേഹത്തെ കാണാനായില്ല. നേരെ രാജസധസ്സിലെക്ക് നടന്നു. രാജസധസ്സിലെത്തി പണ്ഡിത ശിരോമണി വാന്ദീകനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു പരാജയപ്പെട്ടു. തോല്‍ക്കുന്നവനെ കടലിലെരിയുമെന്ന വ്യവസ്തയനുസരിച്ച്ചു രാജകിങ്കരന്മാര്‍ കഹോടകനെ പൊക്കിയെടുത്ത് കടലിലെറിഞ്ഞു. ചെറുപ്പത്തിലെ വിധവയായിത്തീര്‍ന്ന സുജാത താമസിയാതെ ഒരാന്കുഞ്ഞിന് ജന്മം കൊടുത്തു. അദ്ഭുതം! കുഞ്ഞിന്റെ ശരീരത്തിന് എട്ടു വളവുകള്‍. തുടര്‍ന്ന് ശരീരത്തില്‍ എട്ടു വളവുകള്‍ എന്ന അര്ധ്ധത്തില്‍ അവനു അഷ്ടാവക്രന്‍ എന്ന പേരുമിട്ടു. അസ്ടാവക്രനും അമ്മ സുജാതയും അമ്മാവന്‍ ശ്വാതകേതുവുംഉദ്ദാലകമുനിയോടൊപ്പമ് ആശ്രമത്തില്‍ പൂജയും ഹോമങ്ങളുമായി കഴിഞ്ഞു കൂടി.
ഒരിക്കല്‍ കളിയ്ക്കിടെ ഉണ്ടായ ഒരു തര്‍ക്കത്തില്‍ ശ്വേതകേതു അഷ്ടാവക്രനെ 'തന്തയില്ലാത്തവന്‍ എന്ന് വിളിച്ചു. അഷ്ടാവക്രന്‍ അമ്മയെ കണ്ട് സങ്കടം പറഞ്ഞു. അമ്മയില്‍ നിന്ന് അച്ചന്റെ ദുരന്തമാറിഞ്ഞ അഷ്ടാവക്രന്‍ നേരെ ജനകമാഹാരാജാവിന്റെ കൊട്ടാരത്തിലേക്ക് പോയി. ബാലനായ അഷ്ടാവക്രനുമായി തര്‍ക്കിക്കാന്‍ പണ്ഡിതനായ വാന്ദീനന്‍ വിസ്സംമദം പ്രകടിപ്പിച്ചു. ഒടുവില്‍ പാണ്ടിത്യത്ത്തിനു പ്രായവ്യത്യാസം നോക്കണ്ട എന്ന വാദമുഖം സജീവമായി. ഗത്യന്തരമില്ലാതെ വാന്ദീനന്‍ അഷ്ടാവക്രനുമായി തര്‍ക്കത്തിന് തയ്യാറായി. അഷ്ടാവക്രന്റെ കൂര്മാബുധ്ധിക്ക് മുന്‍പില്‍ വാന്ദീനന്‍ കടലില്‍ എറിയപ്പെട്ടു. വാന്ദീനന്‍ കടലില്‍ പതിച്ചതും അച്ചന്‍ കഹോടകന്‍ കടലില്‍ നിന്നും പൊന്തി വന്നു.
കഹോടകനും അഷ്ടാവക്രനും മെല്ലെ ആശ്രമത്തിലേക്ക് നടന്നു. വഴിമദ്ധ്യേ ഇരുവരും ഒരു നദിയിലിറങ്ങി കുളിച്ചു. കുളി കഴിഞ്ഞ് കരയ്ക്ക് കയറിയ അഷ്ട്ടാവക്രന്‍ അത്ഭുധപ്പെട്ടു! തന്റെ ശരീരത്തിലെ വളവുകള്‍ അപ്പ്രത്യക്ഷമായിരിക്കുന്നു. താന്‍ സുന്ദരനായിരിക്കുന്നു! സൗന്ദര്യം കൈവന്നപ്പോള്‍ അഷ്ടാവക്രന് വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നു തോന്നി. അതിനായി അദ്ദേഹം വധാന്യമുനിയെ ചെന്ന് കണ്ട് പറഞ്ഞു:
"അങ്ങേക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അങ്ങയുടെ മകള്‍ സുപ്രഭയെ എനിക്ക് വിവാഹം ചെയ്തു തരണം".
"നീ പോയി വടക്ക് ഹിമാലയത്തില്‍ ചെന്ന് ശിവപാര്‍വതിമാരെ കണ്ട് വന്നിച്ച്ച ശേഷം വീണ്ടും വടക്കോട്ട് പോകുക. അവിടെ കാണുന്ന സുന്ദരിയോട് സംസാരിച്ചു മടങ്ങി വന്നാല്‍ ഞാന്‍ മകള്‍ സുപ്രഭയെ നിനക്ക് വധുവായിത്തരാം".
അഷ്ടാവക്രന് വധാന്യ മുനിയുടെ വ്യവസ്ഥ സ്വീകാര്യമായിത്തോന്നി. അദ്ധേഹം നേരെ ഹിമാലയത്തിലേക്ക് നടന്ന് യക്ഷരാജാവായ കുബേരനെ ചെന്ന് കണ്ടു. കുബേര രാജധാനിയില്‍ അപ്സര സ്ത്രീകളുടെ നൃത്തം കണ്ട് കൊതി തീര്‍ന്നപ്പോള്‍ വര്ഷം ഒന്ന് കഴിഞ്ഞു. പിന്നീട് അദ്ധേഹം നേരെ കൈലാസത് പോയി ശിവപാര്‍വതിമാരെ ചെന്ന് കണ്ട് വന്തിച്ച്ച ശേഷം വീണ്ടും വടക്കോട്ട് പോയി. അവിടെ ഏഴു സുന്ദരിമാരെ കണ്ട അഷ്ടാവക്രന്‍ പ്രായം കൂടിയവളോട് അവിടെ നില്‍ക്കാനും മറ്റുള്ളവരോട് അവിടെ നിന്ന് പോകാനും പറഞ്ഞു. ഒറ്റക്കായപ്പോള്‍ സുന്ദരി അഷ്ടാവക്രനോട് പ്രണയം ഭാവിച്ചു ചില ചെഷ്ട്ടകള്‍ കാണിച്ചു തുടങ്ങി.

"നിന്റെ ആഗ്രഹം സാധിച്ചു തരാന്‍ നിര്‍വ്വാഹമില്ല കാരണം ഞാന്‍ വേദാന്യമുനിയുടെ മകളെ വേള്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആയതിനാല്‍ എന്നെ എന്റെ പാട്ടിനു വിടുക".
സുന്ദരിയുടെ പ്രേമപ്രകടനങ്ങള്‍ നിലച്ചു. മെല്ലെ രൂപം മാറി ഒരു ദേവിയുടെ രൂപം പൂണ്ട് ഇങ്ങനെ പറഞ്ഞു:
"ഞാന്‍ വടക്കേ ദിക്കിന്റെ അതിധേവതയാണ്. നിന്നെ പരീക്ഷിക്കാനാണ് ഞാന്‍ ഈ വേഷമെടുത്ത്തത്. പരീക്ഷണത്തില്‍ നീ വിജയിച്ചു. സുപ്രഭയെ താമസിയാതെ പത്നിയായി നിനക്ക് ലഭിക്കും".
ദേവിയില്‍ നിന്നും അനുഗ്രഹവും വാങ്ങി വാധാന്യ മുനിയുടെ ആശ്രമത്തില്‍ മടങ്ങി വന്ന അഷ്ടാവക്രന്‍ കണ്ടത് സുപ്രഭയുടെ വിവാഹച്ച്ച്ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള വാദ്യഘോഷങ്ങലാണ്. ഒരു നിമിഷം അമ്പരന്നു നിന്ന അഷ്ടാവക്രനോട് മുനി പറഞ്ഞു:
"പേടിക്കേണ്ട വരന്‍ മറ്റാരുമല്ല അഷ്ടാവക്രന്‍ തന്നെ".
അമ്പരപ്പിനിടയില്‍ കഴുത്തില്‍ വരണമാല്യം വീണത് അഷ്ടാവക്രന്‍ കണ്ടില്ല; വേദമാന്ത്രോച്ച്ചാരനങ്ങളുടെ ശബ്ദം അദ്ദേഹം കേട്ടുമില്ല. എല്ലാം ഒരു സ്വപ്നം പോലെ അഷ്ടാവക്രന് തോന്നി.
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം