2010, മേയ് 22, ശനിയാഴ്‌ച

മുനിക്കഥ- അര്‍വാവസു

അര്‍വാവസു
മധുബിലസമംഗം പുണ്യതീര്‍തധക്കരയില്‍ പണ്ട് രൈഭ്യന്‍ , ഭരധ്വാജന്‍ എന്നീ രണ്ട് മുനികള്‍ ആശ്രമം കെട്ടി പാര്‍ത്തുവന്നു. രൈഭ്യനു പരാവാസു എന്നും അര്‍വാവസു എന്നും രണ്ടു പുത്രന്മാരും ഭരദ്വാജന് യവക്രീതന്‍ എന്നൊരുപുത്രനും ജനിച്ചു. അര്‍വാവസുവും പരാവസുവും വിദ്യാഭ്യാസത്തിലാണ് മികവു കാട്ടിയത്; യവക്രീതനാകട്ടെതപസ്സിലും. ഗുരുവില്‍ നിന്ന് നേരിട്ട് വിദ്യ അഭ്യസിക്കാതെ ചുളുവില്‍ വിദ്യ സ്വയം അറിയുന്നതിന് ഒരു വരംനേടുകയായിരുന്നു യവക്രീതന്റെ ഉദ്ദേശ്യം. തപസ്സിന്റെ കാഠിന്യം വര്‍ദ്ധിച്ചപ്പോള്‍ ഇന്ദ്രന്‍ പ്രത്യക്ഷപ്പെട്ട്‌യവക്രീതനോടിങ്ങനെ പറഞ്ഞു:

"യവക്രീതാ നിന്റെ ആവശ്യം അംഗീകരിച്ചു തരാന്‍ പ്രയാസമുണ്ട് . വിദ്യ ഗുരുമുഖത്തു നിന്ന് അഭ്യസിച്ച് തന്നെആവണം അല്ലാതെ വിദ്യ താനേ വന്നു ചേരുക അസാദ്ധ്യമായ കാര്യമാണ്. ആയതിനാല്‍ നീ തപസ്സ് നിറുത്തുക".

പിടിവാശിക്കാരനായ മുനി ഇന്ദ്രനെ വക വക്കാന്‍ തയ്യാറായില്ല. മുനി തപസ്സ് തുടര്‍ന്നു. ഇനി എങ്ങനെയാണ് മണ്ടനെ കാര്യം പറഞ്ഞു മനസ്സിലാക്കുക? ഇന്ദ്രന്‍ ഒരു വിദ്യ പ്രയോഗിച്ചു. അദ്ദേഹം യവക്രീതന്‍ കാണ്‍കെ ഗംഗാതീരത്ത് മണല്‍ കൊണ്ട് ഒരു ചിറ കെട്ടാനാരംഭിച്ച്ചു. ഇത് കണ്ട യവക്രീതന്‍ ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി. വെറും മണല്‍കൊണ്ട് ചിറ കെട്ടുന്നത് വിഡ്ഢിത്തമാണെന്ന് പറഞ്ഞ് യവക്രീതന്‍ ഇന്ദ്രനെ കളിയാക്കി. ഇന്ദ്രനും വിട്ടില്ല. ഗുരുമുഖത്ത്നിന്ന് പഠിക്കാതെ വിദ്യ സ്വയം അഭ്യസിക്കണമെന്നു പറയുന്നത് മണല്‍ കൊണ്ട് ചിറ കെട്ടുന്നതിനു തുല്യമാണെന്ന്ഇന്ദ്രനും വാദിച്ചു. ഒടുവില്‍ യവക്രീതന്റെ പിടിവാശി തന്നെ വിജയിച്ചു. ഗത്യന്തരമില്ലാതെ ഇന്ദ്രന്‍ യവക്രീതനുഗുരുമുഖത്തു നിന്നല്ലാതെ നേരിട്ട് വിദ്യ അഭ്യസിക്കാനുള്ള വരം കൊടുത്തു.

വിദ്യാഭ്യാസം ചുളുവില്‍ അടിച്ചെടുത്ത യവക്രീതന്‍ ആശ്രമത്തില്‍ മടങ്ങിയെത്തി. ചുളുവില്‍ വിദ്യ അഭ്യസ്സിച്ച്ചാലുള്ളഭവിഷ്യത് അനുഭവിക്കുന്നത് അത് അഭ്യസിക്കുന്നവനല്ല അവന്റെ 'അഭ്യാസം' കാണുന്നവര്‍ക്കാണ് എന്ന്മനസ്സിലാക്കിക്കൊടുക്കാന്‍ ദിനങ്ങള്‍ അധികം വേണ്ടി വന്നില്ല. വിദ്യാഭ്യാസം വിദ്യാഭാസമായി മാറിയ കാഴ്ച്ചയാണ്ആശ്രമവാസികള്‍ കണ്ടത്. തന്റെ അയല്‍ക്കാരന്‍
രൈഭ്യന്‍ മുനിയുടെ പുത്രവധു ഉടുതുണി മാറുന്നത് പോലുംഒളിഞ്ഞും പാത്തും നോക്കുക യവക്രീതന്‍ പതിവാക്കി. ദേഷ്യം വന്ന രൈഭ്യന്‍ തന്റെ ജട പറിച്ഹോമാഗ്നിയിലെര്റിഞ്ഞു. അഗ്നിയില്‍ നിന്നും ഒരു രാക്ഷസന്‍ ഇറങ്ങി വന്നു. ആഭാസന്‍ മുനിയെ കണ്ട മാത്രയില്‍രാക്ഷസന്‍ അയാളുടെ തലമുടിക്ക് കുത്തിപ്പിടിച്ച്ചു തലക്കടിച്ചു കൊന്നു. ദു:ഖിതനായ പിതാവ് ഭരദ്വാജ മുനി സ്വന്തംമകനാല്‍ വധിക്കപ്പെടുമെന്ന് ശപിച്ചു പുത്രനെ ദഹിപ്പിക്കാനോരുങ്ങിയ ചിതയില്‍ ചാടി ആത്മാഹൂതി ചെയ്തു.

കാലം പിന്നേയും പലതു കഴിഞ്ഞു. ഒരിക്കല്‍ ബ്രഹ്ദ്യുംനന്‍ നടത്തിയ യാഗത്തില്‍ പങ്കെടുക്കാന്‍ രൈഭ്യന്റെപുത്രന്മാരായ
അര്‍വാവസുവും പരാവസുവും എത്തി. കാറ്റില്‍ ചമത പറിക്കാന്‍ പോയ പരാവസു കൃഷ്ണാജിനം പുതച്ചുനിന്ന അച്ചനെ മാനാണെന്ന് തെറ്റിദ്ധരിച്ച് എറിഞ്ഞു കൊന്നു. വിവരം ദിവ്യദൃഷ്ടിയാല്‍ അറിഞ്ഞ അര്‍വാവസുഅച്ചന്റെ ജടം യഥാവിധി മറവ് ചെയ്ത് ശേഷക്രിയകള്‍ ചെയ്ത്‌ ആശ്രമത്തില്‍ മടങ്ങിയെത്തി. ഇതിനിടെ അര്‍വാവസുഅച്ചനെ കൊന്നു എന്നുള്ള കിംവദന്തി പരാവസു നാട്ടില്‍ പരത്തി. സകലരാലും വെറുക്കപ്പെട്ടു അപമാനിതനായ അര്‍വാവസു കാട്ടില്‍ പോയി സൂര്യനെ തപസ്സ് ചെയ്തു. സൂര്യാനുഗ്രഹത്താല്‍ അദ്ദേഹം സ്വപിതാവിനേയുംയവക്രീതനെയും ഭാരധ്വജമുനിയേയും പുനര്‍ജ്ജീവിപ്പിച്ച്ചു.
******

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം